Sorry, you need to enable JavaScript to visit this website.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ്  അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊച്ചി- കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം വിട്ടുനിന്ന് തോല്‍പ്പിച്ച് ഇടതുമുന്നണി. അഞ്ച് ബിജെപി അംഗങ്ങളും ഇന്ന് ഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങള്‍ എത്താത്തതിനാല്‍ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 32 അംഗങ്ങളാണ് യുഡിഎഫില്‍ ഉള്ളത്. എന്നാല്‍ 28 മാത്രമാണ് ഇന്ന് ഹാജരായത്. യുഡിഎഫില്‍ തന്നെ നാല് പേരുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു.യുഡിഎഫിന് 32 പേരായിരുന്നു കഴിഞ്ഞ തവണ മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നത്. അത് 28 ആയി കുറഞ്ഞിട്ടുണ്ട്. ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തിയില്ല. ടിബിന്‍ ദേവസ്യ എന്ന കോണ്‍ഗ്രസ് കൗണ്‍സിലറാണ് എത്താതിരുന്നത്. നിലവില്‍ കോര്‍പ്പറേഷന്‍ ഓഫീസ് സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തി ടിബിന്‍ ദേവസ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ടിബിന്‍ എത്താതിരുന്നത് എന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.

 

Latest News