Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് വന്‍ ലഹരിവേട്ട; 372 ഗ്രാം  എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്- കോഴിക്കോട് കുന്ദമംഗലത്ത് വന്‍ ലഹരിവേട്ട. 372 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കൊടിയത്തൂര്‍ സ്വദേശി നസ്ലിന്‍ മുഹമ്മദ്, പെരുമണ്ണ സ്വദേശി കെ പി സഹദ് എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ എംഡിഎംഎയുമായി വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന. കുന്ദമംഗലം തോട്ടുംപുറം ഭാഗത്തു വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.കാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇവര്‍ മൂന്നുദിവസം മുമ്പാണ് ബംഗലൂരുവിലേക്ക് പോയത്. ഇവര്‍ ലഹരിമരുന്നുമായി തിരിച്ചു വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കുന്ദമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്

Latest News