Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രസംഗം; തീവ്രഹിന്ദുത്വ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍

അഹമ്മദാബാദ്- സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്താന്‍ വിദ്വേഷ പ്രസംഗം നടത്തിയ തീവ്രഹിന്ദുത്വ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍. രാമനവമി ആഘോഷത്തിനിടെ ഗുജറാത്തിലെ ഉനയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ്. 

ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ നിന്നാണ് കാജലിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 30ന് രാമനവമി ദിനത്തില്‍ വി. എച്ച്്. പി സംഘടിപ്പിച്ച ഹിന്ദു സമുദായ സമ്മേളനത്തിലാണ് കാജല്‍ പ്രകോപന പ്രസംഗം നടത്തിയത്. ഇവരുടെ പ്രസംഗത്തെ തുടര്‍ന്ന് രണ്ടു ദിവസമാണ് ഉനയില്‍ രണ്ടു ദിവസമാണ് വര്‍ഗ്ഗീയ സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേര്‍ക്കെതിരെ കേസെടുക്കുകയും 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

മുസ്‌ലിം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്നും എങ്കില്‍ 45 ഡിഗ്രി ചൂടില്‍ ബുര്‍ഖ ധരിക്കേണ്ടി വരില്ലെന്നും തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ലെന്നും ആണ്‍കുട്ടികളെ പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടാകും എന്നുമായിരുന്നു കാജല്‍ പ്രസംഗിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

Latest News