കോഴിക്കോട് മറ്റൊരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, സ്വർണ്ണക്കടത്ത് സംഘം

കോഴിക്കോട്- കോഴിക്കോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി നാലു മണിക്കൂർ മർദ്ദിച്ച് അവശനാക്കിയ ശേഷം ഉപേക്ഷിച്ചു. കുന്ദമംഗലത്തുനിന്ന് ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം താമരശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം. കുന്ദമംഗലം സ്വദേശിയായ ഷിജിൻ കഴിഞ്ഞ ദിവസമാണ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചക്ക് പെരിങ്ങളത്തുനിന്ന് ബൈക്ക് തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മർദ്ദിച്ച് താമരശേരിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന
 

Latest News