Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ന്യൂനപക്ഷങ്ങൾ ആന്തരിക ഭീഷണിയെന്ന് പ്രഖ്യാപിച്ചവരാണ് സംഘ്പരിവാർ, ഇപ്പോഴത്തെ നീക്കം പരിഹാസ്യം-സി.പി.എം

തിരുവനന്തപുരം- ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാർ അവരെ കൂടെ നിർത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ആർ.എസ്.എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയിൽ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നേരെയും കമ്മ്യൂണിസ്റ്റ്കാർക്കെതിരെയും അക്രമ പരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്. ഗ്രഹാംസ്റ്റേയിൻസിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴി ഞ്ഞ ക്രിസ്തുമസ് ആഘോഷവേളയിൽ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികൾ ഉൾപ്പടെയുള്ളവർക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗഢിലുണ്ടായ ആക്ര മണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യൻ മതസ്ഥാപനങ്ങ ളും പുരോഹിതന്മാരെയും സന്ദർശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബി.ജെ.പി നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. ബി.ജെ.പിയുടെ നിലപാട് കേരള ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യും.
സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപൽക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ് ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായി ട്ടേയുള്ളൂ. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകൾ തോറുമുള്ള ബി.ജെ. പി നേതാക്കളുടെ യാത്രകൾ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
ക്രൈസ്തവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി മന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങൾ ഓർമ്മിപ്പിച്ച് കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ നടപടി കാപട്യ മാണെന്ന് കോൺഗ്രസും വിമർശിക്കുന്നു. ക്രൈസ്തവ സമൂഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയി ൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനും രംഗത്തെത്തി. 


 

Latest News