Sorry, you need to enable JavaScript to visit this website.

ഈസ്റ്റർ ദിനത്തിൽ മോഡി ചർച്ച് സന്ദർശിച്ചു

ന്യൂദൽഹി- ഈസ്റ്റർ ദിനത്തിൽ ദൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദർശനം നടത്തി. ഇതാദ്യമായാണ് ഒരു െ്രെകസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കുന്നത്. കർണാടക സന്ദർശനം പൂർത്തിയാക്കി ദൽഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു. ദൽഹി ആർച്ച് ബിഷപ്പ് അനിൽ കോട്ടൂർ, ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാർ മോഡിയെ സ്വീകരിച്ചു.
ഇരുപത് മിനിറ്റോളം ദേവാലയത്തിൽ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയിൽ നടന്ന പ്രാർഥനയിലും പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പള്ളിയിലേക്ക് പ്രവേശനം. പള്ളിയങ്കണത്തിൽ മോഡി വൃക്ഷത്തൈ നട്ടു. മോഡിയുടെ സന്ദർശനം സന്തോഷകരമാണെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. ഈസ്റ്റർ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചർച്ചചെയ്തില്ലെന്നും മോഡി പറഞ്ഞു.
 

Latest News