VIDEO കോവിഡ് ബാധിച്ച് രണ്ട് വര്‍ഷത്തിനുശേഷം മണം തിരിച്ചുകിട്ടി, യുവതിയുടെ വീഡിയോ വൈറലായി

ക്ലീവ്‌ലാന്‍ഡ്- കോവിഡിനോട് പൊരുതിയ രണ്ടു വര്‍ഷത്തിനുശേഷം കോഫിയുടെ മണം ലഭിച്ച സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. കൊറോണ വൈറസ് മഹാമാരിയുടെ പ്രഹരം ലോകത്ത് എല്ലായിടത്തം ഒരുപോലെ ആയിരുന്നില്ല. മിക്ക ആളുകളിലും വൈറസിന്റെ ലക്ഷണങ്ങള്‍ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായെങ്കിലും ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ വര്‍ഷങ്ങളെടുത്തവരുമുണ്ട്.
കോവിഡുമായുള്ള രണ്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷം ആദ്യമായി കാപ്പിയുടെ മണവും രുചിയും അനുഭവിച്ച സ്ത്രീയുടെ പ്രതികരണ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാകുനന്നത്. അമേരിക്കയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോയില്‍ യുവതി ഒരു കപ്പ് കാപ്പി മൂക്കിലേക്ക് ഉയര്‍ത്തുന്നതും മണം കിട്ടിയതോടെ പൊട്ടിക്കരയുന്നതും കാണാം. വിറയ്ക്കുന്ന ശബ്ദത്തോടെയും കണ്ണുനീരോടെയുമാണ് അവര്‍ തനിക്ക് മണം ലഭിച്ചുവെന്നും മണക്കാന്‍ കഴിയുമെന്നും പറയുന്നത്.
2021 ജനുവരിയിലാണ്  ജെന്നിഫര്‍ ഹെന്‍ഡേഴ്‌സണിന്  കോവിഡ് സ്ഥിരീകരിച്ചത്. രോഗനിര്‍ണയത്തിന് ഏകദേശം ഒരാഴ്ച മുമ്പ് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിന് ശേഷവും കോവിഡ് ഗുരുതരമായി തുടര്‍ന്നു. രണ്ട് വര്‍ഷമായി ജെന്നിഫറിന് ഗന്ധം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.  ഭക്ഷണത്തോടും  അലര്‍ജിയായിരുന്നു.
യുവതി മണം വീണ്ടെടുത്ത വീഡിയോ ആയിരങ്ങളാണ് ലൈക്കും ഷെയറും ചെയ്തത്.
കോവിഡ് ബാധിച്ചതിനുശേഷം പഴയതുപോലെ മണവും രുചിയും അനുഭവപ്പെടുന്നില്ലെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
ഇന്ദ്രിയങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുതെന്നും അവ നമ്മുടെ മാനസികാരോഗ്യത്തിന് അവിശ്വസനീയമാംവിധം പ്രധാനമാണെന്നും പലരും അഭിപ്രായപ്പെട്ടു.

 

Latest News