Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോയില്‍ 19ന് സൗജന്യ യാത്ര 

കേരളത്തിന്റെ അഭിമാന മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.  പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കായി മെട്രോ തുറന്നു കൊടുത്ത ജൂണ്‍ 19ന് സൗജന്യ യാത്ര  കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഒരുക്കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലുവയില്‍ നിന്നും പാലാരിവട്ടം വരേയുള്ള മെട്രൊ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒന്നാം പിറന്നാളിന്റെ ഭാഗമായി നിരവധി പരിപാടികളാണ് കെ എം ആര്‍ എല്‍ സംഘടിപ്പിക്കുന്നത്. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇടപ്പള്ളി, ആലുവ സ്‌റ്റേഷനുകളില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.  മഹാരാജാസ് അടക്കമുള്ള മറ്റു സ്‌റ്റേഷനുകളില്‍ കോളേജ് സംഘങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികള്‍. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മിക്ക മെട്രോകളെയും പോലെ കൊച്ചി മെട്രോയും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.   

Latest News