ഷാർജയിൽ വാഹനാപകടം; പത്തനംതിട്ട സ്വദേശി മരണപ്പെട്ടു 

ഷാർജ-പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് യു.എ.ഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ പുത്തൻപുരയിൽ പരേതനായ എബ്രഹാം ജോർജിന്റെ മകൻ ജിജിൻ എബ്രഹാം (26) ആണ് ദുബൈയിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു  താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മാതാവ് - ലിസി എബ്രഹാം. സഹോദരങ്ങള്‍ - ജിജോ എബ്രഹാം, ലിജി എബ്രഹാം. 

Latest News