VIDEO കുട്ടിയോട് നാവ് നക്കാന്‍ ആവശ്യപ്പെട്ട ദലൈലാമ വിവാദത്തില്‍;അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ന്യൂദല്‍ഹി- അനുഗ്രഹം തേടിയെത്തിയ ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച ദലൈലാമയുടെ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം. ഉമ്മ വെച്ചതിന് ശേഷം കുട്ടിയോട് തന്റെ നാവ് നക്കാന്‍ ദലൈലാമ ആവശ്യപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ബാലപീഡനത്തിന് ദലൈലാമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തുവന്നു

അരികിലെത്തിയ കുട്ടി അനുഗ്രഹത്തിനായി തല കുനിച്ചപ്പോഴാണ് കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ ചുംബിച്ചത്. ശേഷം തന്റെ നാവ് പുറത്തേക്കിട്ട് കുട്ടിയോട് നക്കാന്‍  ആവശ്യപ്പെടുകയായിരുന്നു.
തിബത്തന്‍ ആത്മീയ നേതാവില്‍ നിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ലെന്നാണ് കമന്റുകള്‍.  
2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയാവുകയാണെങ്കില്‍ അവര്‍  ആകര്‍ഷണമുള്ളവളായിരിക്കണമെന്ന പരാമര്‍ശത്തിന്റെ പേരിലും ദലൈലാമ വിവാദത്തിലായിരുന്നു. ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിനു പിന്നാലെ  അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
യു.എസില്‍ ജനിച്ച പത്ത് വയസുകാരനായ മംഗോളിയന്‍ ബാലനെ കഴിഞ്ഞ മാസം തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച ദലൈലാമയുടെ നടപടിയും വാര്‍ത്തയായിരുന്നു.
സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന നേതാക്കളെ മാത്രമേ ലാമയായി അവരോധിക്കാന്‍ പാടുള്ളൂ എന്ന ചൈനയുടെ നിര്‍ദേശം തള്ളിയാണ് മംഗോളിയന്‍ ബാലനെ ബുദ്ധമത നേതൃത്വത്തിലേക്ക് ലാമ അവരോധിച്ചത്.

 

Latest News