ഇനിയുമുണ്ട് ഒരു വര്‍ഷത്തിലധികം, പക്ഷേ ലോകസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചുമരെഴുത്ത് തുടങ്ങി

കോട്ടയം - ലോകസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തിലധികം സമയമുണ്ടെങ്കിലും കേരളത്തില്‍ ബി.ജെ.പി ചുമരെഴുത്ത് തുടങ്ങി. കോട്ടയം ലോകസഭാ മണ്ഡലത്തിലാണ് ബി.ജെ.പിയുടെ ചുമരെഴുത്ത്  പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ' ' ഇത്തവണയും ബി.ജെ.പി, ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ '  എന്നാണ് ചുമരെഴുത്തിലുള്ളത്. മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നതിന് മുന്‍പ് തന്നെ ബി.ജെ.പി ഒരും മുഴം നീട്ടിയെറിഞ്ഞു കഴിഞ്ഞു. ഇത്തവണ കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കുമെന്ന വാശിയിലാണ് ബി.ജെ.പി നേതൃത്വം. കേന്ദ്ര നേതൃത്വവും ഇതിനായി കേരള ഘടകത്തില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കേരളത്തിലെ മറ്റ് ലോകസഭാ മണ്ഡലങ്ങളിലും ഉടന്‍ തന്നെ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോട്ടയത്ത് എന്‍.ഡി.എയില്‍ നിന്ന് ഘടകകക്ഷികളാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്നെ ഇവിടെ മത്സരത്തിനുണ്ടാകുമെന്നാണ് സൂചന.

 

Latest News