Sorry, you need to enable JavaScript to visit this website.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സവര്‍ണര്‍ അനുവദിച്ചില്ല; ദളിതര്‍ റോഡ് ഉപരോധിച്ചു

വില്ലുപുരം- തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദളിതര്‍ റോഡ് തടഞ്ഞു. വില്ലുപുരം ജില്ലയിലെ കോലിയന്നൂരിനടുത്തുള്ള മേല്‍പതി ഗ്രാമത്തിലാണ് സംഭവം. ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ വിക്രവണ്ടി-കുംഭകോണം റോഡ് ഉപരോധിച്ചത്.
ദളിതരായ കണ്ഠന്‍, കതിരവന്‍, കര്‍പ്പഗം എന്നിവര്‍ ഉത്സവം നടക്കുന്ന ദ്രൗപതി അമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്മാറാന്‍ പറയുകയായിരുന്നു.
തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ മര്‍ദിച്ച മൂന്നുപേരെയും പിന്നീട് വില്ലുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം പുറത്തായതോടെ രോഷാകുലരായ നൂറോളം ദലിതര്‍ പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിക്രവണ്ടി-കുംഭകോണം റോഡില്‍ പിക്കറ്റിംഗ് നടത്തി.
പ്രതിഷേധം വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയതിനെ തുടര്‍ന്ന്  വളവനൂര്‍ പോലീസ് സ്ഥലത്തെത്തി സമരക്കാരെ ശാന്തരാക്കാന്‍ ശ്രമിച്ചു. മണിക്കൂറുകള്‍ നീണ്ട സമാധാനശ്രമത്തിനൊടുവിലാണ് ദളിതര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചതും ഗതാഗതം പുനഃസ്ഥാപിച്ചതും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News