Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ ഏപ്രില്‍ 12ന് ക്രിസ്ത്യന്‍ സംഘടനകളുടെ മഹാറാലി

മുംബൈ- ക്രിസ്ത്യന്‍ സമുദായത്തിനെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടാണ് ഏപ്രില്‍ 12ന് ക്രിസ്ത്യന്‍ സംഘടനകളുടെ മഹാ റാലി മുംബൈയില്‍ നടക്കും. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളും സെക്കുലര്‍ പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരക്കും. 

ബൈക്കുള്ള സൂവില്‍ നിന്ന് ആരംഭിക്കുന്ന റാലി ആസാദ് മൈതാനിയിലാണ് അവസാനിക്കുക. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇന്ത്യയില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയങ്ങള്‍ക്കെതിരെ  597 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട്് ചെയ്തത്. 

മനുഷ്യാവകാശ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, സമുദായാംഗങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ വേഗത്തില്‍ അവസാനിപ്പിക്കുക, നിയമവിരുദ്ധമായി തകര്‍ത്ത പള്ളികളുടെ പുനര്‍നിര്‍മ്മാണം നടത്തുക, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചാണ് സംഘടനകള്‍ റാലി നടത്തുന്നത്.

Latest News