ബെക്ക് മോഷണം; യുവാവ് അറസ്റ്റിൽ

കോട്ടയം - വാഹനപരിശോധനയ്ക്കിടെ മോഷ്ടിച്ച ബൈക്കുമായി മുണ്ടക്കയത്ത് വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ കരിപ്പയിൽ വീട്ടിൽ റസാക്ക് മകൻ ഇനായത്ത്  (18) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പോലീസ് രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ  കൂട്ടിക്കൽ   ഭാഗത്ത് വച്ച്  രജിസ്റ്റർ നമ്പർ പ്രദർശിപ്പിക്കാത്ത ബൈക്ക് ഇയാൾ ഓടിച്ചു വരികയായിരുന്നു. 
പോലീസ് വാഹനത്തിന് കൈ കാണിച്ചെങ്കിലുംവാഹനം നിർത്താതെ കടന്നു കളഞ്ഞു. പിന്നീട് പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ഇനായത്തിനെ  ബൈക്കുമായി പിടികൂടുന്നത്.  ബൈക്ക് പത്തനംതിട്ട ഭാഗത്ത് നിന്നും മോഷ്ടിച്ചതാണെന്ന് പോലീസിനോട് പറഞ്ഞു. 

Latest News