കേന്ദ്രമന്ത്രി കിരൺ റിജിജു റോഡപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി

ശ്രീനഗർ- ജമ്മു കശ്മീരിലുണ്ടായ കാറപകടത്തിൽനിന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രക്ഷപ്പട്ടത് അത്ഭുതകരമായി. ജമ്മുശ്രീനഗർ ഹൈവേയിൽ റംബനു സമീപം ലോഡുമായി വന്ന ട്രക്ക് മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു. മന്ത്രിയെ കാറില്‍നിന്ന് പോലീസ് പുറത്തിറക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 

നിരവധി സുരക്ഷാ ഭടന്മാർ ഉള്ളതിനാൽ മന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നത് ചിത്രങ്ങളിലുണ്ട്. ജമ്മുവിൽ നിന്ന് ഉദ്ദംപൂരിലേക്ക് ലീഗൽ സർവീസ് ക്യാമ്പിൽ പങ്കെടുക്കാൻ പോകവേ, 'യാത്രയിലുടനീളം മനോഹരമായ റോഡ് ആസ്വദിക്കാം' എന്ന് മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് മാർഗം പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രിയെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു-പോലീസ് പറഞ്ഞു.

 

Latest News