കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ കാര്‍ ട്രക്കില്‍ ഇടിച്ചു

ന്യൂദല്‍ഹി- ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്നതിനിടെ കേന്ദ്ര നിയമമന്ത്രി റിജിജിവിന്റെ കാര്‍ ലോഡുമായി പോവുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഭാഗ്യം കൊണ്ടാണ് കേന്ദ്ര നിയമമന്ത്രി രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകല്‍ പറയുന്നു. 

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് റോഡ് മാര്‍ഗം പോകുന്നതിനിടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ റംബാന്‍ ജില്ലയിലെ മറൂഗ് ഏരിയയില്‍ സീതാറാം പാസിക്ക് സമീപമാണ് റിജിജുവിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്. മന്ത്രിയെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. 

ജമ്മു സര്‍വകലാശാലയില്‍ ഡോഗ്രി ഭാഷയിലുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ പതിപ്പിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് റിജിജു ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്.

'ജമ്മുവില്‍ നിന്ന് ജമ്മു കശ്മീരിലെ ഉധംപൂരിലേക്ക് ലീഗല്‍ സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ജഡ്ജിമാര്‍ക്കും നല്‍സ ടീമിനുമൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നും ഇനി യാത്രയിലുടനീളം മനോഹരമായ റോഡ് ആസ്വദിക്കാമെന്നും റിജിജു ട്വീറ്റ് ചെയ്തിരുന്നു.

Latest News