Sorry, you need to enable JavaScript to visit this website.

VIDEO തീര്‍ഥാടകനെ ഉര്‍ദുവില്‍ സ്വീകരിച്ച് ജവസാത്ത് ഉദ്യോഗസ്ഥന്‍; നിങ്ങളും കൈയടിക്കും

ജിദ്ദ- വിസാ നടപടികള്‍ ഉദാരമാക്കി സന്ദര്‍ശകരെ വന്‍തോതില്‍ സ്വീകരിച്ചു തുടങ്ങിയ സൗദി അറേബ്യയിലെ മാറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. ഉംറ തീര്‍ഥാടകരായാലും മറ്റു സന്ദര്‍ശകരായാലും രാജ്യത്തേക്ക് ഓരോ ദിവസവും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്.
ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമെത്തിയ തീര്‍ഥാടകരോട് ഉര്‍ദുവില്‍ സംസാരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ജവാസാത്ത് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിമാനമിറങ്ങി ജവാസാത്ത് കൗണ്ടറിലെത്തിയ ഉംറ തീര്‍ഥാടകനെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥനാണ് വീഡിയോയില്‍. ഇമിഗ്രേഷന്‍ നടപടികള്‍ക്കു ശേഷം സധനങ്ങള്‍ എടുക്കാന്‍ ഓര്‍മപ്പിക്കുന്ന ഉദ്യോഗസ്ഥന്‍ അല്ലാഹു സ്വീകരിക്കുന്ന ഉംറ നിര്‍വഹിക്കാന്‍ സാധിക്കട്ടെ എന്ന ആശംസ നേര്‍ന്നാണ് തീര്‍ഥാടകനെ യാത്രയാക്കുന്നത്.
എയര്‍പോര്‍ട്ടുകളിലെ എമിഗ്രേഷനില്‍ ഇത് പുതിയ അനുഭവമാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

 

Latest News