ഈസ്റ്റർ ദിനത്തിൽ മോഡി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും

ന്യൂദൽഹി- ഈസ്റ്റർ ദിനമായ നാളെ പ്രധാനമന്ത്രി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും. ദൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ വൈകിട്ട് ആറുമണിക്ക് മോഡി എത്തും. ദൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ മോഡിയെ സ്വീകരിക്കും. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും ഇതേ ദേവാലയം സന്ദർശിച്ചിരുന്നു. ക്രൈസ്തവ സഭകളോട് അടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
 

Latest News