Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരത്ത് 48.56 കോടിയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് ടെണ്ടര്‍ ക്ഷണിച്ചു

കൊച്ചി- ബ്രഹ്മപുരത്ത് 48.56 കോടിയുടെ പുതിയ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് ടെണ്ടര്‍ വിളിച്ച് കോര്‍പ്പറേഷന്‍. എട്ട് മാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം വേണമെന്നും ടെണ്ടര്‍ വ്യവസ്ഥ. ബ്രഹ്മപുരത്തു പ്രതി ദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് കോര്‍ പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. 48.56 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. പ്ലാന്റ രൂപകല്‍പന, നിര്‍മ്മാണം, 5 വര്‍ഷക്കാലം പ്ലാന്റിന്റെ പ്രവര്‍ത്തനം അറ്റകുറ്റപ്പണി എന്നിവയുള്‍പ്പെടെയുള്ള കരാറിനാണു ടെന്‍ഡര്‍ ക്ഷണിച്ചത്.പദ്ധതികള്‍ നടപ്പാക്കി 5 വര്‍ഷത്തെ പരിചയം വേണം. പ്രതിവര്‍ഷം 43,800 ടണ്‍ മാലി ന്യം കൈകാര്യം ചെയ്ത പരിചയവും നിര്‍ബന്ധമാണ്.ശരാശരി 24.28 കോടി രൂപയു ടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റി ലെത്തിക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിങ് ഫീസായി കോര്‍പ് റേഷന്‍ നല്‍കും.പ്ലാന്റ് നിര്‍മിക്കുന്നതിന് 39.49 കോടി രൂപയും 5 വര്‍ഷം പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പ് ണിക്കുമായി 9.07 കോടി രൂപയും മാണു കണക്കാക്കുന്നത്. ഈ മാസം 25നുളളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. ബ്രഹ്മപുരത്തു നിലവിലുള്ള ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് ഏറെ നാളായി. ബ്രഹ്മപുരത്തു ണ്ടായ തീപിടിത്തത്തിനു ശേഷം ജൈവ മാലിന്യം അവിടേക്കു കൊണ്ടു പോകുന്നുണ്ടെങ്കിലും കംപോസ്റ്റ് പ്ലാന്റ് വഴിയുള്ള സംസ്‌കരണം നടക്കുന്നില്ല.

 

Latest News