Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോസ്‌കോയില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; എട്ടു പേര്‍ക്ക് പരിക്ക് 

മോസ്‌കോ- ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തില്‍ മുങ്ങിയ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിലേക്ക് ടാക്‌സി കാര്‍ പാഞ്ഞു കയറിയത് ആശങ്കയ്ക്കിടയാക്കി. റോഡില്‍ നിന്നും അരികിലെ നടപ്പാതയിലേക്കു പാഞ്ഞു കയറിയ കാര്‍ ഇടിച്ച് എട്ടു പേര്‍ക്കു പരിക്കേറ്റു. റഷ്യയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസി വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിറകെയാണ് ക്രംലിനിനടുത്ത് നടന്ന അപകടമുണ്ടായത്. എന്നാല്‍ ഇത് ഭീകരാക്രമണല്ലെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്‌സിലറേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് പിടിയിലായ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. 28-കാരനായ ഇയാള്‍ കിര്‍ഗിസ്ഥാന്‍ പൗരനാണ്. ഡ്രൈവിങ്ങിനിടെ ഇയാള്‍ ഉറങ്ങിപ്പോയതാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമരം ഭീകരാക്രമണ സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ഇതു മനപ്പൂര്‍വ്വം ഉണ്ടാക്കിയ അപകടമല്ലെന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

റോഡിലെ സാധാരണ ട്രാഫിക്കിനിടയില്‍ നിന്ന് പൊടുന്നനെയാണ് ടാക്‌സി കാര്‍ ജനത്തിരക്കേറിയ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. വഴിയുള്ളവരെയും വസ്തുക്കളേയും ഇടിച്ചിട്ട് 10 മീറ്ററോളം കാര്‍ മുന്നോട്ടു നീങ്ങി ഒരു ട്രാഫിക് സിഗ്നല്‍ ബോര്‍ഡില്‍ ഇടിച്ചു നില്‍ക്കുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്. 


 

Latest News