ന്യൂദല്‍ഹി- കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച സി.ആര്.കേശവന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ പേരക്കുട്ടിയുടെ മകനാണ് സി.ആര്.കേശവന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങളെ പ്രകീര്‍ത്തിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മോഡി തമിഴ്നാട് സന്ദര്‍ശിക്കുന്ന ദിവസമാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും തന്നെ ഉള്‍പ്പെടുത്തിയതില്‍ ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നുവെന്നും കേശവന് പറഞ്ഞു.
രണ്ടു ദശാബ്ദത്തിലേറെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസില്‍ ഇപ്പോള്‍ മൂല്യങ്ങളൊന്നും കാണുന്നില്ലെന്ന് ആരോപിച്ച് ഫെബ്രുവരി 23 നാണ് സി.ആര്.കേശവന് രാജിവെച്ചത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






