മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് കാരണം ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകിയത്

ജോയി, റിജോ

തൃശൂര്‍ - മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് കാരണം ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകിയതെന്ന് പോലീസ്. ചേര്‍പ്പ് കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയി(60)യെയാണ് ഇന്നലെ രാത്രി മകന്‍ റിജോ (25) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വെല്‍ഡിംഗ് ജോലിക്കാരനായ റിജോ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മദ്യപിച്ച് വീട്ടിലെത്തുകയും രാത്രി എട്ടേകാലിന് വിളിക്കണമെന്ന് വീട്ടുകരോട് പറഞ്ഞ ശേഷം ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. വീട്ടുകാര്‍ പറഞ്ഞ സമയം കഴിഞ്ഞ് 15 മിനുട്ടു വൈകി എട്ടരയോടെ റിജോയെ വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ എഴുന്നേല്‍പ്പിക്കാന്‍ വൈകിയെന്ന് പറഞ്ഞ് റിജോ വീട്ടുകാരോട് ബഹളം വെയ്ക്കുകയായിരുന്നു. ഇതിനെ ജോയി എതിര്‍ത്തതോടെ റിജോയും ജോയിയും തമ്മില്‍ വഴക്കായി. റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട ശേഷം തല നിലത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റീനയാണ് മരിച്ച  ജോയിയുടെ ഭാര്യ. അലീന മകളാണ്‌

 

Latest News