പീഡനത്തിനുശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

നെടുമ്പാശ്ശേരി-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. പുത്തന്‍വേലിക്കര കല്ലേപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ താമസിക്കുന്ന തൃശൂര്‍ മേലൂര്‍ കല്ലൂത്തി സ്വദേശി റോഷന്‍ (18) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് പതിനാലുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയാ വഴിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
മൊബൈല്‍ വഴി നഗ്‌ന ദൃശങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷമായിരുന്നു ചൂഷണം. പിന്നീട് ഇയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക പോലീസ് ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്താലാണ് പ്രതി പിടിയിലായത്. ഡി.വൈ.എസ്.പി പി.കെശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ കെ.ബ്രിജുകുമാര്‍, എസ്.ഐ മാരായ ടി.എം സൂഫി, ടി.കെ.സുധീര്‍, ദീപ.എസ്.നായര്‍, എ.എസ്.ഐ ബിനു മോന്‍ ,എസ്.സി.പി.ഒ മാരായ കെ.വി.ബിനോജ്, ജിനിമോള്‍, ലിന്‍സണ്‍ പൗലോസ് തുടങ്ങിയവരാണ് അനേഷണ സംഘത്തിലുണ്ടായിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News