Sorry, you need to enable JavaScript to visit this website.

തബൂക്കില്‍ നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തബൂക്ക്-ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ ബിഹാര്‍ രാമചന്ദ്രപൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നാരദ് പഠക്ക് രാം ദിയോ (40) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നാലു വര്‍ഷമായി തബൂക്കിലെ സ്വകാര്യ കമ്പനിയില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്.
ജിദ്ദയിലുള്ള സഹോദരന്‍ മരണ വിവരത്തെ തുടര്‍ന്ന് തബൂക്കിലെത്തിയിരുന്നു. ജിദ്ദ ഇന്ത്യന്‍ കൗണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പറും പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി അംഗവുമായ സിറാജ് എറണാകുളം അധികൃതരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News