സ്ത്രീയുടെ മാല പൊട്ടിച്ച എം.ബി.എക്കാരന്‍ അറസ്റ്റില്‍

കൊച്ചി- ചേരാനല്ലൂരില്‍ സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍, മഞ്ഞുമ്മല്‍ പുറഞ്ചല്‍ റോഡ്, മേട്ടേക്കാട്ട് വീട്ടില്‍ സോബിന്‍ സോളമനാണ് പോലീസിന്റെ പിടിയിലായത്.
അറസ്റ്റിലായ  പ്രതി എം.ബി.എക്കാരനാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ ചേരാനല്ലൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിനു സമീപംവെച്ച്  മാതിരപ്പിള്ളി സ്വദേശിനിയുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് പ്രതി പൊട്ടിച്ചത്.
ചേരാനല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News