അനില്‍ മുതല്‍ക്കൂട്ടാകുമെന്ന് ടോം വടക്കന്‍; നിങ്ങളുടെ ഗതിയല്ലേയെന്ന് നെറ്റിസണ്‍സ്

തിരുവനന്തപുരം- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്നു പറഞ്ഞ  ബി.ജെ.പി നേതാവ് ടോം വടക്കന് സമൂഹ മാധ്യമങ്ങളില്‍നിന്ന് കണക്കിനുകിട്ടുന്നു. സോണിയ ഗാന്ധിയുടെ അടുത്ത സഹായി ആയിരുന്ന ടോം വടക്കന്‍ 2019 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ടോം വടക്കനെ ഇപ്പോള്‍ എവിടെയും കാണാനില്ലെന്നും ആ ഗതി തന്നെ ആയിരിക്കും അനിലിനുമെന്നാണ്
വടക്കന്റെ പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ കൂടുതലും.  
പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം മൂലമാണ് താന്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു ടോം വടക്കന്റെ വിശദീകരണം.
പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ് രാജ്യതാത്പര്യത്തിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ടതിന്റെ ദുഃഖത്തിലാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് വടക്കന്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി മോഡിയെ പ്രതിക്കൂട്ടിലാക്കിയ ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ചും കോണ്‍ഗ്രസ് രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് ആരോപിച്ചുമാണ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി വിവാദം സൃഷ്ടിച്ചതും ഒടുവില്‍ പാര്‍ട്ടി വിട്ടതും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News