എലത്തൂര്‍ ട്രെയിൻ തീവെപ്പ്; പ്രതി കുറ്റം സമ്മതിച്ചു, നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പ്രതി കുറ്റും സമ്മതിച്ചുവെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജിപി എം.ആർ. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ ചോദ്യ ചെയ്യല്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെത്തിയ ബാഗും ഡയറിയും പ്രതിയുടേതാണ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എ.ഡി.ജ.പി പറഞ്ഞു. ആവശ്യമായ തെളിവെടുപ്പ് എല്ലാ സ്ഥലത്തും നടത്തും.

 

 

Latest News