ഐഫോണ്‍ പതിപ്പിന് സമാനമായി വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡില്‍ മാറ്റം വരുന്നു

ആന്‍ഡ്രോയിഡിനായി വാട്‌സ്ആപ്പ് പുതിയ ഡിസൈന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി വായനക്കാരിലെത്തിക്കുന്ന വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട്.
ഐഫോണ്‍ പതിപ്പിന് സമാനമായി വലിയ പുനര്‍രൂപകല്‍പനയാണ് ആന്‍ഡ്രോയിഡ് പതിപ്പില്‍ വരുന്നത്. വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍  പുതിയ ഇന്റര്‍ഫേസ് ആവശ്യപ്പെട്ടുവരികയായിരുന്നു. ഐഫോണിലേതുപോലെ താഴെയുള്ള നാവിഗേഷന്‍ ബാറില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.  ഇത് ശജവീിലല്‍ ലഭ്യമായത് പോലെയാണ്.
ഭാവി അപ്‌ഡേറ്റില്‍ ആപ്ലിക്കേഷനായി ഒരു പുതിയ ഉപയോക്തൃ ഇന്റര്‍ഫേസ് കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുകയാണ്. മാറ്റം എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമായിട്ടില്ല.
ഈ പുനര്‍രൂപകല്‍പ്പനയിലൂടെ ഉപയോക്താക്കള്‍ക്ക് ഒറ്റ ടാപ്പിലൂടെ ചാറ്റുകള്‍, കമ്മ്യൂണിറ്റികള്‍, സ്റ്റാറ്റസുകള്‍, കോളുകള്‍ എന്നിവ ആക്‌സസ് ചെയ്യാന്‍ കഴിയും.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ്  പുനര്‍രൂപകല്‍പ്പന എപ്പോള്‍ നല്‍കുമെന്ന് വ്യക്തമല്ല,
അഡ്മിന്‍മാര്‍ക്കും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കുമായി വാട്‌സ്ആപ്പ് അടുത്തിടെ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News