Sorry, you need to enable JavaScript to visit this website.

പരിശീലിക്കുക, ചിട്ടയായ ജീവിതശൈലി

ഇന്ന് ലോകാരോഗ്യദിനം



ആരോഗ്യ പരിരക്ഷ എന്നത് ഐക്യരാഷ്ട്ര സഭയുടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം അനുസരിച്ച് ഓരോ മനുഷ്യന്റേയും ജന്മാവകാശവുമാണെന്നാണ് വിലയിരുത്തുന്നത്. ആഗോള ആരോഗ്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഘടന എല്ലാവർക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃത്യമായി ഏറ്റെടുത്ത് നടത്തിപ്പോരുന്നു. ഈ ദിനം ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനത്തെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം ആഗോള ആരോഗ്യം എന്ന സുപ്രധാന ലക്ഷ്യത്തിലേക്ക് ലോകജനതയുടെ ശ്രദ്ധ തിരിക്കുക എന്നതിനും ഊന്നൽ നൽകുന്നതാണ്. 



സ്ഥൈര്യപൂർവം പരിശ്രമിച്ച് ഉണ്ടാക്കിയെടുക്കേണ്ടതാണ് നല്ല ആരോഗ്യം. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന ശരിയായ സന്തുലനം കരുത്തുള്ള ശരീരവും അതിലൂടെ കരുത്തുള്ള മനസ്സും രൂപപ്പെടുത്തുന്നു. മനസ്സ് ചിന്തിക്കുന്നത് ഒക്കെയും ശരീരത്തിന് പ്രവൃത്തിയിൽ കൊണ്ടുവരാനായാൽ അവന് എത്ര വലിയ ഉയരങ്ങളും കീഴടക്കാം. അത് അവന്റെ  ആത്മവിശ്വാസവും ആയുർദൈർഘ്യവും അത്രയേറെ വർദ്ധിക്കും. കൂടാതെ തികഞ്ഞ ആരോഗ്യത്തോടെ ഒരാൾ ജീവിച്ചാൽ അതിന്റെ ഗുണം അദ്ദേഹത്തിനും കുടുംബത്തിനും മാത്രമല്ല സർവ്വോപരി സമൂഹത്തിന് കൂടിയാണ് എന്നത് ആരോഗ്യപരിരക്ഷയുടെ സാമൂഹികപ്രാധാന്യം വർധിപ്പിക്കുന്നു.
ഇത്തരം സ്വയം മാറ്റങ്ങളിലേക്ക് ലോക ജനതയെ ഉദ്‌ബോധിപ്പിക്കാൻ 1948 ൽ ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്ത ആദ്യത്തെ വേൾഡ് ഹെൽത്ത് അസംബ്ലിയാണ്1950 ഏപ്രിൽ 7 എല്ലാ വർഷവും ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഥമ ആരോഗ്യസഭ തീരുമാനത്തിലെത്തിയത്. ഓരോ വ്യക്തിയും ആരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മൂല്യവുമെല്ലാം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള അവസരമായിട്ടാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ഇതിനായി ഓരോ വർഷവും പുതിയ പുതിയ ഓരോ മുദ്രാവാക്യങ്ങളാണ് ലോകാരോഗ്യ സംഘടന ഉയർത്തി കാണിക്കുന്നത്. പ്രത്യേകിച്ച് മലിനമായി കിടക്കുന്ന പ്രകൃതിയിൽ നിന്ന് സ്വയരക്ഷക്കായ് ഒരു വൻ സുരക്ഷ നാം ഒരുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഇതിനായി രോഗങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ചും ആരോഗ്യസംരക്ഷണത്തിന്റെ വിവിധ മാർഗ്ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള പരിപാടികൾ ലോകമെമ്പാടും പലവിധത്തിൽ നടത്തിപ്പോരുന്നു. ആരോഗ്യം സംരക്ഷിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവസരം എല്ലാവർക്കും ഒരുപോലെ ലഭിക്കണം അതിനായി എല്ലായിടത്തും എല്ലാവർക്കും മികച്ച ആരോഗ്യം എന്ന നീതിയിലധിഷ്ഠിതമായ സന്ദേശമാണ് പ്രാവർത്തികമാക്കേണ്ടത്. ഭീമമായ ചികിത്സാ ചെലവ് മൂലം നൂറ് മില്യൺ ആളുകൾ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തി എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന കണക്കുകൾ. 800 മില്യൺ കുടുംബങ്ങൾ അവരുടെ വരുമാനത്തിന്റെ പത്ത് ശതമാനമാണ് ഓരോ വർഷവും ചികിത്സക്കായി മാത്രം ചെലവാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ഇതാണ്. എന്നാൽ എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാക്കാൻ തരത്തിൽ ഇന്ത്യയിലെ പൊതുജനാരോഗ്യ മേഖലയിൽ സർക്കാറുകൾ പണം ചെലവഴിക്കുന്നില്ല. ഇത് വലിയൊരു വീഴ്ചയാണെന്ന് പറയാതെ വയ്യ.
ലോകാരോഗ്യസംഘടന ഒരു പ്രത്യേക തീരുമാനവുമായി ബന്ധപ്പെട്ട ദിവസം അന്താരാഷ്ട്ര പ്രാദേശിക ഇവന്റുകൾ സംഘടിപ്പിക്കുന്നു. അതിൽ ജനങ്ങളുടെ സജീവപങ്കാളിത്തവുമുണ്ടാവാറുണ്ട്. കാരണം പണ്ടത്തെ പോലെയല്ല ഇന്നത്തെ ജനങ്ങൾ രോഗങ്ങളെ ഭയപ്പെടുകയും മെച്ചപ്പെട്ട ആരോഗ്യം സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളുമാണ്.ലോക ജനസംഖ്യയുടെ പകുതിയോളം പേർക്ക് ഇപ്പോഴും ആരോഗ്യ സൗകര്യങ്ങളില്ല. ഈ കുറവ് പരിഹരിക്കുകയാണ് പൂർണാർത്ഥത്തിൽ ലോകാരോഗ്യ സംഘടന. ലക്ഷ്യമിടുന്നത് ഈ ദിനത്തോടനുബന്ധിച്ച് വിവിധ സെമിനാറുകൾ/പ്രചാരണ പരിപാടികൾ/ റോഡരികിലെ നാടകങ്ങൾ കൂടാതെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന മറ്റ് പ്രവർത്തനങ്ങളും നടത്തുന്നു. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ പരിശോധനകൾ നല്കുന്ന ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇപ്പോൾ നിലനിൽക്കുന്ന ദോഷകരമായ ജീവിതശൈലി ഉപേക്ഷിക്കാനും ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും ഉൾക്കൊള്ളുന്ന ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കാനും ആളുകളെ  പ്രോത്സാഹിപ്പിക്കുന്നു.
ശാരീരികമായ ആരോഗ്യത്തെ കൂടാതെ മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കൂടി സംരക്ഷിക്കണമെന്ന് ഈ ദിനം പൂർണാർത്ഥത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്നു.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുണ്ടാവുക ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന് നാം തിരിച്ചറിയുന്നിടത്താണ് ലോകാരോഗ്യസംഘടന മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളെ ഉൾക്കൊള്ളാനും അതിനനുസരിച്ച്
ഠലാകാരോഗ്യ സംഘടനയുടെ നിർവ്വചന പ്രകാരം ഒരു മനുഷ്യന്റെ ആരോഗ്യം എന്ന് പറയുന്നത് വെറും രോഗമില്ലാത്ത അവസ്ഥയോ കായികമോ മാനസികമോ ആയ അല്ലെങ്കിൽ ബലഹീനതയില്ലായ്മയോ അല്ല, മറിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ ക്ഷേമവും സന്തുലിതാവസ്ഥയുമാണ്. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണെന്നും നിലനിൽപ്പിനായി മാത്രമുള്ളതല്ല എന്നും ആരോഗ്യ പരിരക്ഷ എന്നത് ഐക്യരാഷ്ട്ര സഭയുടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം അനുസരിച്ച് ഓരോ മനുഷ്യന്റേയും ജന്മാവകാശവുമാണെന്നാണ് വിലയിരുത്തുന്നത്.
ആഗോള ആരോഗ്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സംഘടന എല്ലാവർക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃത്യമായി ഏറ്റെടുത്ത് നടത്തിപ്പോരുന്നു. ഈ ദിനം ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനത്തെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം ആഗോള ആരോഗ്യം എന്ന സുപ്രധാന ലക്ഷ്യത്തിലേക്ക് ലോകജനതയുടെ ശ്രദ്ധ തിരിക്കുക എന്നതിനും ഊന്നൽ നൽകുന്നതാണ്. 
കൊറോണയ്ക്ക് ശേഷം 2019 ന്റെ അവസാനവർഷം മുതൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിലൂടെ മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു ലോകാരോഗ്യദിനത്തിന്റെ പ്രമേയം. കോവിഡ് 19 എന്ന പകർച്ചവ്യാധി  ഏറ്റവും കൂടുതൽ ഉയർത്തി കാട്ടിയത് ലോക ജനതയിൽ ആരോഗ്യ സംരക്ഷണ രംഗത്ത് നിലനിൽക്കുന്ന കടുത്ത അസമത്വമാണ്. ഉയർന്ന ജീവിത സാഹചര്യങ്ങളിലിരിക്കുന്നവർക്ക് മികച്ച ചികിത്സയും പരിഗണനയും സംരക്ഷണവും ലഭിച്ചപ്പോൾ ദൈനംദിനചിലവുകൾക്കായി വിഷമിക്കുന്ന സമൂഹത്തിന്റെ താഴെ തട്ടിലിരിക്കുന്ന പലരും ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും തള്ളപ്പെട്ടു എന്നതാണ് ഏറെ ഖേദകരം. അതുകൊണ്ടാണ് എല്ലാവർക്കും നല്ല ആരോഗ്യത്തിന് ആവശ്യമായ ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്ന മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുകയാണ് ലോകാരോഗ്യസംഘടന മുന്നോട്ട് വെച്ച ആശയങ്ങൾ.
പല പകർച്ചവ്യാധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലായ്‌പ്പോഴും വ്യാപിക്കുകയും അപകട നിലയിലേക്ക് മനുഷ്യ ജീവനെ എത്തിക്കുകയും ചെയ്യുന്നു. ഇത് ആഗോള ആരോഗ്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന ആഴത്തിലുള്ള ചിന്തയിലേക്കാണ് ലോകാരോഗ്യ സംഘടനയെ എത്തിച്ചത്. കുട്ടികളുടെ പരിചരണത്തിനും മാനസികാരോഗ്യത്തിനും സംഘടന പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. എല്ലാവർഷവും സ്‌കൂളുകളിലും കോളേജുകളിലും ആരോഗ്യപൂർണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഔട്ട്‌ഡോർ പ്രവർത്തനങ്ങളും പരിപാടികളും നടത്താറുണ്ട്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യപ്രശ്‌നത്തെ ലോക ശ്രദ്ധയിൽ കൊണ്ടുവരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു

Latest News