അച്ഛന്‍ വളരെയധികം സങ്കടത്തിലാണ്, വിവരമറിഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടിപ്പോയി - അജിത് ആന്റണി

തിരുവനന്തപുരം - അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയതറിഞ്ഞ് അച്ഛന്‍ വളരെയധികം സങ്കടത്തിലാണെന്ന് അനിലിന്റെ സഹോദരന്‍ അജിത് ആന്റണി. ഈ വിവരം കുടൂംബത്തെയാകെ ഞെട്ടിച്ചു കളഞ്ഞു. അനില്‍ പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുമെന്ന് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ബി.ജെ.പിയിലേക്ക് പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു വ്യക്തിക്ക് മാത്രം പിന്നാലെ കറങ്ങുന്ന പാര്‍ട്ടിയിലേക്കാണ് അനില്‍ ആന്റണി പോയത്. തെറ്റു തിരുത്തി കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷ. താന്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും അജിത് ആന്റണി പറഞ്ഞു.

 

Latest News