അവസാനത്തെ ആള്‍ പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുതെന്ന് എം.എം മണിയുടെ പരിഹാസം

ഇടുക്കി - കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുന്‍ വൈദ്യുതി മന്ത്രിയും സി പി എം നേതാവുമായ എം.എം മണി കോണ്‍ഗ്രസുകാരെ പരിഹസിച്ച് രംഗത്ത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും, വൈദ്യുതി അമൂല്യമാണെന്നും അവസാനത്തെയാള്‍ പോകുമ്പോള്‍ ഓഫീസിലെ ലൈറ്റും ഫാനും ഓഫാക്കാന്‍ മറക്കരുതെന്നുമായിരുന്നു കോണ്‍ഗ്രസുകാരോടുള്ള എം.എം മണിയുടെ പരിഹാസം. 
അതേസമയം ബി.ജെ.പിയുടെ കെണിയില്‍ വീഴുകയാണ് അനില്‍ ആന്റണിയെന്നും അനില്‍ ബി.ജെ.പിയിലേക്ക് പോയതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും അതിലെ അപകടം അനിലിന് പിന്നാലെ ബോധ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

 

Latest News