Sorry, you need to enable JavaScript to visit this website.

ഒരു പിതാവ് എന്ന നിലയില്‍ താങ്കള്‍ അനുഭവിക്കുന്ന ഹൃദയ വേദന മനസ്സിലാക്കുന്നു - ആന്റണിയോട് വി ടി ബല്‍റാം

തിരുവനന്തപുരം - ഒരു പിതാവ് എന്ന നിലയില്‍ താങ്കള്‍ അനുഭവിക്കുന്ന ഹൃദയ വേദനയെ പൂര്‍ണ്ണമായി മനസിലാക്കുന്നുവെന്ന് എ.കെ.ആന്റണിയോട്  കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ആന്റണിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എത്രനാള്‍ ജീവിച്ചാലും മരിക്കുന്നത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടായിരിക്കുമെന്ന എ കെ ആന്റണിയുടെ വാക്കുകള്‍ വി ടി ബല്‍റാം പോസ്റ്റില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

'എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് ഞാന്‍ കടന്നുപോകുന്നത്. എനിക്ക് വയസ്സ് 82 ആയി. എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. ദീര്‍ഘായുസ്സില്‍ എനിക്ക് താത്പര്യവുമില്ല. പക്ഷേ എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനായിട്ടായിരിക്കും.' സത്യസന്ധമായ ഈ വാക്കുകളെ ആദരിക്കുന്നു. ഒരു പിതാവ് എന്ന നിലയില്‍ താങ്കളിപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദനയെ പൂര്‍ണ്ണമായി മനസ്സിലാക്കുകയും ചെയ്യുന്നു. മതനിരപേക്ഷതയുടെ വിഷയത്തില്‍ സ്വജീവിതത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത പ്രിയ നേതാവ് എ.കെ. ആന്റണിക്കൊപ്പം

Latest News