ഓടുന്ന ബസ്സില്‍ വെച്ച് യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

ഡിണ്ടിഗല്‍(തമിഴ്നാട്) - സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഡിണ്ടിഗലില്‍ ഓടുന്ന ബസില്‍ വച്ച് യുവതിയെ ഭര്‍തൃ സഹോദരന്‍ കുത്തിക്കൊന്നു. നത്തം ഗണവായ്പെട്ടി സ്വദേശി ഗോപിയുടെ ഭാര്യ കൃഷ്ണവേണിയെ ഭര്‍തൃ സഹോദരന്‍ രാജാംഗമാണ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഗോപിയും രാജാംഗവും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. നാട്ടിലുള്ള രണ്ടേക്കര്‍ സ്ഥലം വിഭജിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗോപിയും രാജാംഗവും തമ്മില്‍ തര്‍ക്കമുണ്ട്. ദിണ്ടിഗല്‍ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും നടന്നു വരികയാണ്.  ഇന്നലെ ഉച്ചയ്ക്ക് കോടതിയിലേയ്ക്ക് പോകാനായി കൃഷ്ണവേണി ബസില്‍ കയറുന്നത് രാജാംഗം കണ്ടു. രാജാഗം  14 വയസുള്ള മകനൊപ്പം ഇതേ ബസില്‍  കയറിയ ശേഷം കൃഷ്ണവേണിയെ കുത്തുകയായിരുന്നു . യുവതി തല്‍ക്ഷണം മരിച്ചു. പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോള്‍ മകനെ ഉപേക്ഷിച്ച് രാജാംഗം ഓടി രക്ഷപ്പെടുകയായിരുന്നു.

 

Latest News