Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്നു,   പ്രതിദിന രോഗികള്‍ 5000 കടന്നു

ന്യൂദല്‍ഹി- രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. പ്രതിദിന കണക്ക് 5,000 ത്തിന് മുകളില്‍ കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 25,587 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച 4,435 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി ഉയര്‍ന്നു. രാജ്യവ്യാപകമായി 220.66 കോടി വാക്‌സിനുകള്‍ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Latest News