ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തി ബസില്‍ കയറുന്നതിനിടെയാണ്  വിദ്യാര്‍ഥിനിയെ ആന്റണി സെബാസ്റ്റ്യന്‍ പറത്തടിച്ചത്. ഇയാള്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന് ആക്ഷേപമുണ്ട്.  പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

 

 

 

Latest News