Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ ഫോൺ ഹാക്ക് ചെയ്തു; പണം ചോദിച്ച് സന്ദേശം

തിരുവനന്തപുരം - എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയുടെ ഫോൺ ഹാക്ക് ചെയതതായി പരാതി. പണം ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാർക്കും നേതാക്കൾക്കും ഫോൺ സന്ദേശവും ലഭിച്ചു. സംഭവത്തിൽ കെ.സി വേണുഗോപാലിന്റെ സെക്രട്ടറി കെ ശരത് ചന്ദ്രൻ, കേരള ഡി.ജി.പി അനിൽ കാന്തിന് പരാതി നൽകി. 

കൊച്ചിയിൽ ഇന്റർസിറ്റി ട്രെയിന് നേരെ കല്ലേറ്
കൊച്ചി -
എറണാകുളത്ത് ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരക്കുശേഷം ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം. 
 കല്ലേറിൽ ആരുക്കും പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം. അട്ടിമറി സാധ്യതകളൊന്നും തന്നെ പ്രാഥമികമായി കണ്ടെത്താനായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കല്ല് ബോഗിക്കുള്ളിലായാണ് വീണതെന്നും അന്വേഷണം ആരംഭിച്ചതായും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും വ്യക്തമാക്കി.
 ബുധനാഴ്ച ഉച്ചയ്ക്ക് 2.50ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട ഇന്റർസിറ്റി എക്‌സ്പ്രസ് രാത്രി 8.50-നാണ് എറണാകുളത്തെത്തിയത്. ഈ സമയത്താണ് കല്ലേറുണ്ടായത്. കല്ല് കമ്പാർട്ട്‌മെന്റിനുള്ളിൽ സീറ്റിലേക്ക് വന്നുവീഴുകയായിരുന്നു. ഈ സമയം ട്രെയിനിലുണ്ടായിരുന്ന യാത്രികയാണ് കല്ലിന്റെ ഫോട്ടോ എടുത്തത്. തുടർന്ന് എറണാകുളത്ത് ഇറങ്ങിയ ഇവർ ആർ.പി.എഫിനും സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ ട്രെയിൻ തീവെപ്പിന്റെ പശ്ചാത്തലത്തിൽ കല്ലേറിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.


കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ; ഓൺലൈനായി പരാതിപ്പെടാൻ സംവിധാനം
 തിരുവനന്തപുരം -
കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ ഓൺലൈനായി അറിയിക്കാൻ സംവിധാനം ഒരുക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണുകയാണ് ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
 പരാതികൾ ഓൺലൈനായി www.childrights.kerala.gov.in ൽ നേരിട്ടോ www.kescpcr.kerala.gov.in ഓൺലൈൻ സർവീസ് ലിങ്ക് മുഖേനയോ കമ്മിഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാനാവും.
 കംപ്ലയിന്റ് രജിസ്റ്റർ ചെയ്യുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിൽ കമ്മിഷൻ സ്വീകരിച്ച തുടർ നടപടി അറിയാനാവും. ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഡാഷ് ബോർഡിൽനിന്നും പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്.
 ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇനി മുതൽ കമ്മിഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കി തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News