Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ ലക്ഷ്യം ജമാഅത്തെ ഇസ്ലാമിയായിരുന്നു?

മീഡിയ വൺ നിരോധനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത് ജമാഅത്തെ ഇസ്്‌ലാമിയെ. മീഡിയ വൺ നിരോധിക്കാൻ ഉന്നയിച്ച കാരണങ്ങൾ വ്യക്തമാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകൾ വിലയിരുത്തുമ്പോൾ കേന്ദ്രത്തിന്റെ ലക്ഷ്യം ജമാഅത്തെ ഇസ്ലാമിയാണ് എന്നാണ് വ്യക്തമാകുന്നത്. മീഡിയ വൺ ചാനലിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ട്, ജമാഅത്തിനെ നേരത്തെ നിരോധിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഐ.ബി സീൽ ചെയ്ത കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ജമാഅത്തെ ഇസ്ലാമി നിരോധിത സംടഘടനയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദത്തെ സുപ്രീം കോടതി നിരാകരിച്ചത്. 

സുപ്രീം കോടതി വിധിന്യായവുമായി ബന്ധപ്പെട്ട് കെ.എൻ ബാലഗോപാൽ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സമഗ്രരൂപം വായിക്കാം.

മീഡിയ വണ്ണിന് മാധ്യമം ദിനപത്രവും ആയി അടുത്ത ബന്ധമാണ്. മാധ്യമം ദിനപത്രത്തിന് ജമാഅത്തെ ഇ ഇസ്‌ലാമിയും ആയി ബന്ധം ഉണ്ട്. മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾക്ക് രാജ്യസുരക്ഷയുടെ കാഴ്ചപ്പാടിൽ വിരുദ്ധ സ്വഭാവമാണ് ഉള്ളത്. മീഡിയ വണ്ണിലെ ചില ഉദ്യോഗസ്ഥർക്ക് ജമാഅത്തെ ഇസ്‌ലാമിയും ആയി ബന്ധം ഉണ്ട്. മീഡിയ വണ്ണിന് പ്രവർത്തന അനുമതി നൽകിയാൽ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കും. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകർ ഓഹരിയായി ഇടുന്ന പണം ആണ് മീഡിയ വണ്ണിന്റെ പ്രധാന വരുമാന മാർഗ്ഗം. മീഡിയ വൺ കമ്പനിയുടെ ഭൂരിഭാഗം ഡയറക്ടർമാരും ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവികൾ ആണ്. യു.എ.പി.എ, അഫ്‌സ്പ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ, വികസന പദ്ധതികൾ എന്നിവയിൽ  സർക്കാർ വിരുദ്ധ നിലപാട് ആണ് മീഡിയ വൺ സ്വീകരിക്കുന്നത്. ജുഡീഷ്യറി,സുരക്ഷാ സേന വിഭാഗങ്ങൾ എന്നിവയെ മോശമായി ചിത്രീകരിക്കുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരായ വിവേചനം പ്രാമുഖ്യത്തോടെ കാണിക്കുന്നു. ബാബറി മസ്ജിദ് തകർത്തതിന് പിന്നിൽ പ്രവർത്തിച്ച ഹിന്ദുക്കളോട് സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഐ.ബി റിപ്പോർട്ടിലുള്ളത്. 

മീഡിയവൺ നിരോധനത്തിന് ഉന്നയിച്ച കാരണങ്ങളിൽ ജമാഅത്തെ ഇസ്ലാമിയെ പറ്റിയും ഐ.ബി ആരോപണം ഉന്നയിക്കുന്നുണ്ട്. 
അല്ലാഹുവിന്റെ ഭരണം ഉറപ്പാക്കാൻ 1941 ൽ രൂപീകൃതമായ സംഘടന. മതേതരത്വം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നിവയ്ക്ക് എതിരാണ് ജമാഅത്തെ ഇസ്‌ലാമി. ജമ്മു കശ്മീരിലെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് 1955 ൽ നിരോധിച്ചു. ഈ നിരോധനം അതെ വർഷം പിൻവലിച്ചു.
1975 ൽ നിരോധിച്ചു. ഈ നിരോധനം 1977 ൽ പിൻവലിച്ചു. ഡഅജഅ നിയമ പ്രകാരം 1992 ൽ നിരോധിച്ചു. ഈ നിരോധനം 1994 ൽ സുപ്രീം കോടതി റദ്ദാക്കി. വിദേശ രാജ്യങ്ങളിൽ നിന്ന് നിയമ വിരുദ്ധമായ രീതിയിൽ ഇന്ത്യയിലേക്ക് പണം കൊണ്ട് വരുന്നു. ഇന്ത്യയുടെ വിദേശ നയങ്ങൾക്ക് എതിരായ ലേഖനങ്ങൾ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുന്നു. അമേരിക്കൻ വിരുദ്ധ പ്രചാരണം നടത്തുന്നു. സുരക്ഷാ ഏജൻസികൾ, ജുഡീഷ്യറി എന്നിവയെ വിമർശിച്ച് ഉള്ള ലേഖനങ്ങൾ മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നു. വർഗീയമായ കാഴ്ചപ്പാടിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ മുതിർന്ന നേതാക്കൾ ടിവി ചാനൽ തുടങ്ങുന്നതിന് ഗൾഫ് രാജ്യങ്ങളിൽ ഹവാല മാർഗ്ഗത്തിലൂടെ പണം പിരിക്കുന്നു എന്നിങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിക്ക് എതിരായ ഐ.ബി റിപ്പോർട്ട്.

അതേസമയം, മീഡിയ വണ്ണിന്റെ ഉടമസ്ഥ കമ്പനിയുടെ ഓഹരി ഉടമകൾക്ക് ജമാഅത്തെ ഇസ്‌ലാമിയും ആയുള്ള ബന്ധം തെളിയിക്കുന്ന  തെളിവ് ഐ.ബി ഹാജരാക്കിയ രേഖകളിൽ ഇല്ലെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പൊതു മണ്ഡലത്തിൽ ഉള്ള കാര്യങ്ങൾ മാത്രമാണ് ഐബി ഹാജരാക്കിയ രേഖകളിൽ ഉള്ളത്. ഇത്തരം ആരോപണങ്ങൾ തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും വ്യക്തമാക്കിയ കോടതി, ജമാഅത്തെ ഇസ്‌ലാമി നിരോധിത സംഘടന അല്ലെന്നും പരഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ അനുകൂലികൾ മീഡിയ വണ്ണിന്റെ ഉടമസ്ഥ കമ്പനിയുടെ സുരക്ഷയെ എങ്ങനെ ബാധിക്കും എന്നതിനെ സംബന്ധിച്ച് രേഖകൾ ഇല്ല. സർക്കാരിന്റെ നയങ്ങൾക്ക് എതിരായ മീഡിയ വൺ വിമർശനം ഭരണകൂട വിരുദ്ധ നിലപാട് ആയി വിലയിരുത്തേണ്ടതില്ല. സർക്കാർ നയങ്ങൾക്ക് എതിരായ വിമർശനം ഭരണഘടനയുടെ 19(2) പ്രകാരമുള്ള നിയന്ത്രണങ്ങളുടെ പരിധിയിൽ വരില്ല. മുസ്ലീംങ്ങൾക്ക് എതിരായ വിവേചനം റിപ്പോർട്ട് ചെയ്യുന്നത് കൊണ്ട് മത പരിവർത്തന നടപടികളിൽ മീഡിയ വൺ ഏർപെടുന്നുവെന്ന് പറയാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 

Latest News