ചിക്കൻ കറി കിട്ടിയില്ല; അച്ഛൻ മകനെ അടിച്ചുകൊന്നു

മംഗളൂരു- വീട്ടിലുണ്ടാക്കിയ കോഴിക്കറി രുചിച്ചുനോക്കാൻ കിട്ടാത്തതിനെ തുടർന്നുണ്ടായ വഴക്കിൽ 32 കാരനെ അച്ഛൻ അടിച്ചുകൊന്നു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. പുറത്തുപോയ മകൻ തിരിച്ചെത്തിയപ്പോഴേക്കും ചിക്കൻ കറി കഴിഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ മകനെ മരക്കമ്പ് കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സുള്ള്യ താലൂക്കിലെ ഗുട്ടിഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. ശിവറാം എന്നയാളാണ് കൊല്ലപ്പെട്ടത്. അച്ഛൻ ഷീനയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
 

Latest News