ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിച്ചുവെന്ന് അമ്മയുടെ പരാതി; പ്രതിയെ വിട്ടയച്ച് പോലീസ്

തൊടുപുഴ- ബുദ്ധിമാന്ദ്യമുളള 46 കാരിയായ മകളെ തന്റെ മുന്നിലിട്ട് വീട്ടിൽ പണിക്കെത്തിയയാൾ ബലാത്സംഗം ചെയ്‌തെന്ന 76 കാരിയായ അമ്മയുടെ പരാതി. ഡിവൈ.എസ്.പിക്ക് പരാതി ലഭിച്ചതിനെ തുടർന്ന് പഴയമറ്റത്തെ ഒരു വീട്ടിൽ നിന്നും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പീഡനം നടന്നിട്ടില്ലെന്ന പരിശോധന റിപ്പോർട്ട് വന്നതോടെ പോലീസ് പ്രതിയെ രാത്രിയോടെ വിട്ടയച്ചു. ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മതിഭ്രമം മൂലമുണ്ടായ വ്യാജ പരാതിയാണെന്ന് ആരോപിച്ച് കരിങ്കുന്നം പഞ്ചായത്ത് അംഗവും നാട്ടുകാരും ഡിവൈ.എസ്.പി ഓഫീസിൽ തടിച്ചു കൂടി. 
അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. അവശയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിൽസക്കു വിധേയമാക്കിയെന്നും പറഞ്ഞിരുന്നു. സംഭവം നടന്നത് അയൽപക്കം ഇല്ലാത്ത ഒറ്റപ്പെട്ട വീട്ടിലായതിനാൽ പ്രദേശത്ത് നിന്നും പോലീസിന് വിവരം ലഭിച്ചതുമില്ല.
 

Latest News