Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി വിജയൻ സർക്കാറിന്റെ രണ്ടാം വാർഷികം ലോക്‌സഭ പ്രചാരണത്തിന്റെ തുടക്കമാക്കാൻ തീരുമാനം

തിരുവനന്തപുരം- രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ തുടക്കമാക്കാൻ ഇടതു മുന്നണി തീരുമാനം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇതിന്റെ ഭാഗമായി ഇടതുമുന്നണി ബഹുജന റാലികൾ നടത്തും. സർക്കാരിന്റെ നേട്ടങ്ങളും ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തും. ഏപ്രിൽ 25 മുതൽ മേയ് 20 വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കും. ചുരുങ്ങിയത് 5000 പേരെയെങ്കിലും ഓരോ റാലികളിലും പങ്കെടുപ്പിക്കണമെന്ന് ഇടതു മുന്നണി യോഗത്തിൽ തീരുമാനിച്ചു. മേയ് 20ന് തിരുവനന്തപുരത്ത് എൽ.ഡി.എഫ് സർ ക്കാരിന്റെ 2 വർഷം പൂർത്തിയാക്കുന്ന ആഹ്ലാദറാലി സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എൽ.ഡി.എഫ് നേതാക്കളും പങ്കെടുക്കും. മണ്ഡലാടിസ്ഥാനത്തിൽ റാലി നടത്തുന്നതിനു മുൻപ്, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നു കാട്ടുന്ന ലഘുലേഖ വീടുകളിൽ വിതരണം ചെയ്യും. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗ ണനകൾ തുറന്നു കാട്ടുന്നതായിരിക്കും വാർഷികാഘോഷ പരിപാടികളെന്ന് എൽ.ഡി. എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണ വേലകളെ തുറന്നു കാട്ടുമെന്നും എൽ.ഡി.എഫ് വ്യക്തമാക്കി.
 

Latest News