എന്തുകൊണ്ട് ഗാന്ധിയെ കൊന്നു എന്നത് സദാചര പാഠമായി മാറും- ഉവൈസി

ഹൈദരാബാദ്- എന്തുകൊണ്ട് ഞാന്‍ ഗാന്ധിയെ കൊന്നു  എന്നത്  ഇന്ത്യയില്‍ സദാചാര പാഠമായി മാറിയേക്കാമെന്ന് ഓള്‍ ഇന്ത്യ മജിലിസെ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി.  
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്ന് 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് കുട്ടികളെ വെറുപ്പിന് വിധേയരാക്കുമെന്നും അവരെ ബൗദ്ധികമായി തകര്‍ക്കുമെന്നും  ഉവൈസി പറഞ്ഞു.
ഗുജറാത്ത് കലാപത്തെ കുറിച്ച് യുവാക്കളെ പഠിപ്പിച്ചാല്‍ മുതിര്‍ന്നവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോഡ്‌സെ സവര്‍ക്കറുടെ അടുത്ത സുഹൃത്തും സംഘിയുമായിരുന്നുവെന്നതാണ്  സത്യം. ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെട്ടിരുന്നു. ആര്‍എസ്എസിനെ നിരോധിക്കുകയം ചെയ്തു. ഗാഡ്‌സെയെ ന്യായീകരിച്ചുകൊണ്ട് നമുക്ക് ഇരുവശവും കേള്‍ക്കണമെന്ന് പറയുന്ന ദിവസം വിദൂരമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അന്നത്തെ സര്‍ക്കാര്‍ ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ 12ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍സിഇആര്‍ടി നീക്കം ചെയ്തതാണ് വിവാദമായിരിക്കുന്നത്.  
ഇതോടൊപ്പം, ഹിന്ദുമുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ അന്വേഷണം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചുവെന്ന ഖണ്ഡികയും   നീക്കം ചെയ്തിട്ടുണ്ട്.

 

Latest News