Sorry, you need to enable JavaScript to visit this website.

സിജി റിയാദ് ഇഫ്താർ സംഗമവും സാംസ്‌കാരിക സമ്മേളനവും 

സിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം.

റിയാദ്- സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സുലൈ ലുലു ഷെറാഖ് ഇസ്തിറാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും, റിയാദിലെ വിവിധ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
പ്രസിഡന്റ് നവാസ് റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ അഡൈ്വസറി ബോർഡ് അംഗം അബ്ദുൽ അസീസ്, റിയാദിലെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങളുടെ അറിവിലേക്കായി സിജിയുടെ രൂപീകരണവും ഉദ്ദേശ്യ ലക്ഷ്യങ്ങളും സിജി നടത്തിവരുന്ന വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് അരങ്ങേറിയ മുഖാമുഖ പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായ താജുദ്ദീൻ (തനിമ), മുഹമ്മദ് ആരിഫ് (മൈവ), സുഹൈൽ (ആർ.എസ്.സി), സലീം പള്ളിയിൽ (ഇലിപ്പക്കുളം മഹല്ല് കൂട്ടായ്മ), സലീം മാഹി (മീഡിയ), അസ്‌കർ അലി, ഡോ.മൊഹിയുദ്ദീൻ, ഡോ. നസീമ, ഡോ. സാനിയ, ഫൈസൽ അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. 
കാലഘട്ടത്തിന്റെ ആവശ്യകതക്കനുസരിച്ച് പരിവർത്തനത്തിനായി ഓരോ വ്യക്തിയും സ്വയം മുന്നോട്ട് വന്നാൽ മാത്രമേ സമൂഹത്തിന് കൂടുതൽ ഉയർച്ചകളിൽ എത്താൻ സാധിക്കുകയുള്ളൂ എന്ന് ഐകകണ്‌ഠ്യേന അഭിപ്രായം പ്രകടിപ്പിച്ചു. ഇഫ്താറിനും തുടർ പരിപാടികൾക്കും എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീബ് ബി.എച്ച്, മുസ്തഫ പൂക്കോത്ത്, അബ്ദുൽ നിസാർ, സലീം ബാബു, ഷുക്കൂർ പൂക്കയിൽ, അമീർ ഖാൻ, അബൂബക്കർ, ഫഹീം ഇസ്സുദ്ധീൻ, അബ്ദുൽ ലത്തീഫ്, സാജിദ് പരിയാരത്ത്, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി. സിജി വുമൻസ് കളക്റ്റീവ് കൺവീനർ ഷീബാ അസീസ് സ്വാഗതവും ചീഫ് കോ-ഓഡിനേറ്റർ കരീം കാനാമ്പുറം നന്ദിയും പ്രകാശിപ്പിച്ചു.

Latest News