Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം; ഷോപ്പിംഗ് മാളുകളില്‍ പരിശോധന

നജ്‌റാനില്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധനകള്‍ നടത്തുന്നു.

നജ്‌റാന്‍ - സൗദിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ നജ്‌റാനില്‍ ഷോപ്പിംഗ് മാളുകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന 111 വ്യാപാര സ്ഥാപനങ്ങളില്‍ പ്രവിശ്യ സ്വദേശിവല്‍ക്കരണ കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും കൃത്യമായ കണക്കുകള്‍ ശേഖരിച്ചു. സൗദികള്‍ക്ക് ലഭ്യമായ ഏതാനും തൊഴിലവസരങ്ങളും നിര്‍ണയിച്ചു. ഈ തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി നജ്‌റാന്‍ സൗദിവല്‍ക്കരണ കമ്മിറ്റി പറഞ്ഞു.

266 എത്യോപ്യന്‍ അഭയാര്‍ഥികളെ സ്വദേശത്തേക്ക് തിരിച്ചയച്ചു

റിയാദ് - യെമനില്‍ കുടുങ്ങിയ 266 എത്യോപ്യന്‍ അഭയാര്‍ഥികളെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സഹായത്തോടെ സ്വദേശത്തേക്ക് തിരിച്ചയച്ചു. ഏദന്‍ തുറമുഖം വഴി പ്രത്യേക കപ്പലിലാണ് ഇവരെ കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് അയച്ചത്. യെമനില്‍ അഭയാര്‍ഥികള്‍ക്കും ഇവര്‍ക്ക് ആതിഥേയത്വം നല്‍കുന്ന സമൂഹത്തിനും കുടിയിറക്കപ്പെട്ടവര്‍ക്കും സംരക്ഷണം ശക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായി സഹകരിച്ച് 266 എത്യോപ്യന്‍ അഭയാര്‍ഥികളെ സ്വദേശത്തേക്ക് തിരിച്ചയച്ചത്.
യെമനില്‍ സഹായം ആവശ്യമായ 6,000 കുടിയേറ്റക്കാര്‍ക്കും 31,060 അഭയാര്‍ഥികള്‍ക്കും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സഹായങ്ങള്‍ നല്‍കുന്നു. യെമനില്‍ കുടുങ്ങി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ സ്വമേധയാ ആഗ്രഹിക്കുന്ന 1,800 കുടിയേറ്റക്കാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ സെന്റര്‍ നല്‍കുന്നുണ്ട്. ലോകമെങ്ങും അഭയാര്‍ഥികള്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി നടപ്പാക്കുന്ന റിലീഫ്, സഹായ പദ്ധതികളുടെ തുടര്‍ച്ചയെന്നോണമാണ് യെമനില്‍ കുടുങ്ങിയ അഭയാര്‍ഥികളെ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News