തറാവീഹ് നമസ്‌കാരത്തിനിടെ ചുമലില്‍ കയറി പൂച്ച; അനുകമ്പയോടെ ഇമാം, വൈറലായി വീഡിയോ

തറാവീഹ് നമസ്‌കാരത്തിനിടെ ഇമാമിന്റെ ചുമലില്‍ കയറിയ പൂച്ച.

അല്‍ജിയേഴ്‌സ്- തറാവീഹ് നമസ്‌കാരത്തിനിടെ ഇമാമിന്റെ ചുമലില്‍ പൂച്ച കയറിയിരുന്നത് കൗതുകമായി. അള്‍ജീരിയയിലാണ് സംഭവം. റമദാനില്‍ തറാവീഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനിടെ ഇമാമിന്റെ മുന്‍വശത്തുകൂടി എത്തിയ പൂച്ച വസ്ത്രത്തില്‍ പറ്റിപ്പിടിച്ച് ചുമലിലേക്ക് കയറുകയായിരുന്നു. പൂച്ചയെ ഇമാം ആട്ടിയകറ്റാന്‍ ശ്രമിച്ചതുമില്ല. ഖുര്‍ആന്‍ പാരായണത്തിന് ഒട്ടും ഭംഗംവരുത്താതെ ഇമാം അനുകമ്പയോടെ പൂച്ചയെ കൈകാര്യം ചെയ്തു.
ഖുര്‍ആന്‍ പാരായണത്തിനിടെ ഇമാമിന്റെ മുഖത്ത് തന്റെ മുഖം കൂട്ടിയുരസിയും മറ്റും ഇമാമിനെ ലാളിക്കാന്‍ പൂച്ച ശ്രമിച്ചു. ഇമാം ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കി റുകൂഇലേക്ക് പോകുന്നതിനു തൊട്ടു മുമ്പ് പൂച്ച ഇമാമിന്റെ ചുമലില്‍ നിന്ന് ചാടിതാഴെയിറങ്ങി. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.  


 

 

Latest News