ട്രെയിൻ തീവെപ്പ്: കൂടുതൽ പ്രതികളുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് എ.ഡി.ജി.പി

- പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവുകളെന്ന് അന്വേഷണ സംഘം 
കോഴിക്കോട് -
കോഴിക്കോട്ടെ ട്രെയിൻ തീവെപ്പ് കേസിൽ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതി ഷാറൂഖ് സെയ്ഫിയെ പിടികൂടിയതെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. പ്രതിയെ രത്‌നഗിരിയിൽ വച്ചാണ് പിടികൂടിയതെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നു ഇപ്പോൾ പറയാനാകില്ലെന്നും എ.ഡി.ജി.പി പറഞ്ഞു.
 വിവിധ ഏജൻസികളുടെ സഹായത്തോടെ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
 ഇന്നലെ അർദ്ധരാത്രിയിൽ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വച്ചാണ് ഷാറൂഖ് സെയ്ഫി പിടിയിലായത്. മുംബൈ എ.ടി.എസ് ആണ് ഇയാളെ രത്‌നഗിരി സ്റ്റേഷനിൽ വച്ച് പിടികൂടിയത്. രത്‌നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതി, പിടികൂടാനുള്ള നീക്കം മണത്തറിഞ്ഞ് ആശുപത്രിയിൽനിന്ന് മുങ്ങിയെങ്കിലും പോലീസ് സമർത്ഥമായി വലയിലാക്കുകയായിരുന്നു.
 

Latest News