Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ നിത്യേന 500ലേറെ രോഗികള്‍;  ആഘോഷ വേള കോവിഡ് ആശങ്കയില്‍ 

കോഴിക്കോട്- ഒരിടവേളയ്ക്ക് ശേഷം േേകരളത്തില്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് രണ്ടക്കം കടന്നു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ട് വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറവുള്ളത്.
വിഷു, ഈസ്റ്റര്‍, ചെറിയ പെരുന്നാള്‍ എന്നീ മൂന്ന് ആഘോഷങ്ങളും ഒരുമിച്ചെത്തുന്ന വേളയാണ് ഈ മാസം. ചെറിയ ടൗണുകളിലുള്‍പ്പെടെ വ്യാപാര കേന്ദ്രങ്ങള്‍ വീണ്ടും സജീവമായ ഘട്ടത്തില്‍ കോവിഡ് വ്യാപിക്കുന്നത് കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കുമോയെന്ന ആശങ്കയാണ് എല്ലാവര്‍ക്കും. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം 500 ന് മുകളിലാണ്. 6229 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.പ്രമേഹം, അമിത രക്തസമ്മര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശരോഗം തുടങ്ങിയ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും നിര്‍ബന്ധമായും മുഖാവരണം ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


 

Latest News