Sorry, you need to enable JavaScript to visit this website.

എല്ലാവര്‍ക്കും നന്ദി; പൊന്നോമനകളുടെ വേര്‍പാട് കടിച്ചമര്‍ത്തി ഫൈസലും സുമയ്യയും വീട്ടിലെത്തി

ജിദ്ദ- സൗദിയിലെ തായിഫില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുസലാമിനെയും കുടുംബത്തെയും നാട്ടിലെത്തിച്ചു. അപകടത്തില്‍ ഫൈസലിന്റെ രണ്ട് കുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചിരുന്നത്.  
ഉംറ നിര്‍വഹിക്കാനായി ഖത്തറില്‍നിന്ന് വരുമ്പോഴായിരുന്നു തായിഫിനു സമീപം വാഹനം മറിഞ്ഞ് അപകടം. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു ഫൈസലിന്റേയും കുടുംബത്തിന്റേയും യാത്ര.  അവിടെനിന്ന് കാര്‍ മാര്‍ഗം സ്വദേശമായ പാലക്കാട്ടേക്ക് പോയി.
തായിഫിലെ അമീര്‍ സുല്‍ത്താന്‍ ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ചികിത്സ കഴിഞ്ഞു ഒരാഴ്ച മക്കയില്‍ വിശ്രമിക്കുകയും കുടുംബം ഉംറ നിര്‍വഹിക്കുകയും ചെയ്ത  ശേഷം ആയിരുന്നു യാത്ര  .ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവും ,സൗദി ഇന്ത്യന്‍ ഹെല്‍ത്ത്  കെയര്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി യാത്ര രേഖകള്‍ ശരിയാക്കുകയും കൂടെ വീടുവരെ അനുഗമിക്കുകയും ചെയ്തു.
ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയ  ഇന്ത്യന്‍ കോണ്‍സുലേറ്റ് ,തായിഫിലെ സാമൂഹിക പ്രവര്‍ത്തകര്‍, കെ.എ.എം.സി മലയാളീസ് (മക്ക ,ഖത്തര്‍ സോണ്‍ അംഗങ്ങള്‍ ),ഇരു ഹോസ്പിറ്റലിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ ,മഎന്നിവര്‍ക്ക് ഫൈസലും കുടുംബവും കൃതജ്ഞത അറിയിച്ചു.

സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Latest News