Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൃദ്യാനുഭവമായി ദമാം പ്രവാസി വെൽഫെയർ ഇഫ്താർ

ദമാം - പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, ബിസിനസ് രംഗത്തെ വ്യത്യസ്ത ആളുകളുടെ സാന്നിധ്യം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സൈഹാത്ത് സദാറ റിസോർട്ടിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഇന്ത്യൻ എംബസി വളണ്ടിയർ കോർഡിനേറ്റർ ബേയ്ഖ് സാബ്, പ്രവാസി വെൽഫെയർ ഈസ്‌റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം എന്നിവർ മുഖ്യാതിഥികളായി.

റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹീം തീരൂർക്കാട് പ്രവാസി വെൽഫെയറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി. രാഷ്ടീയ സാമൂഹ്യ സേവന മേഖലയിൽ വേറിട്ട പ്രവർത്തനം കൊണ്ട് എന്നും ശ്രദ്ധേയമാണ് പ്രവാസി വെൽഫെയറെന്ന് എന്ന് അദ്ധേഹം പറഞ്ഞു. 

പ്രവാസി സാംസ്‌കാരികാരിക വേദിയെന്ന പേരിൽ പത്ത് വർഷമായി പ്രവർത്തിച്ചു വന്നിരുന്ന സംഘടന ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രവാസി വെൽഫെയർ സൗദി അറേബ്യ എന്ന് പുനർ നാമകരണം ചെയ്തത്. 

സംഗമത്തിൽ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രവർത്തകരായ നൗഷാദ് ഇരിക്കൂർ, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് റഫീഖ്, സിറാജ്, ഷനീബ് അബൂബക്കർ, ഡോ. സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ, ഡോ. അമിത ബഷീർ, ആസിഫ് താനൂർ, നജ്മുസ്സമാൻ, ഹുസ്‌ന ആസിഫ് ബിസിനസ് രംഘത്തെ പ്രമുഖരായ സിറാജ് അബൂബക്കർ, ഷംസീർ സാൻപ്രോ, ഷാനവാസ്, മുഹമ്മദ് അബൂബക്കർ, കൂടാതെ വിവിധ ജില്ലാ-റീജിയണൽ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമടക്കം നാനൂറ്റി അമ്പതോളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. 

സംഗമത്തിന് ജനറൽ കൺവീനർ റഊഫ് ചാവക്കാട്, റീജിയണൽ ജില്ലാ ഭാരവാഹികളായ ബിജു പൂതകുളം, ജംഷാദ് അലി, ഷരീഫ് കൊച്ചി, അയ്മൻ സഈദ്, ഹാരിസ് കൊച്ചി, ഫൈസൽ കുറ്റിയാടി,  ആഷിഫ് കൊല്ലം, സലീം കണ്ണൂർ, ജമാൽ പയ്യന്നൂർ, മുഹമ്മദ് ഷമീം, ജമാൽ കൊടിയത്തൂർ, സിദ്ധീഖ് ആലുവ, അബ്ദുള്ള സൈഫുദ്ധീൻ, തൻസീം, ഷാജു പടിയത്ത്, ഷൗകത്ത് പാടൂർ, മുഹമ്മദ് അലി പാലക്കാട്, ഹാരിസ് കോഴികോട്, ജോഷി ബാഷ, സമീയുള്ള കെടുങ്ങല്ലൂർ, ഷമീർ പത്തനാപുരം, ഷക്കീർ ബിലാവിനകത്ത്, നബീൽ പെരുമ്പാവൂർ, ഫായിസ് കുറ്റിപ്പുറം, സുബൈർ പുല്ലാളൂർ, അനീസ മെഹബൂബ്, ഫാത്തിമ ഹാഷിം, ജസീറ ഫൈസൽ, സജ്‌ന സക്കീർ, ഷോബി ഷാജു, തിത്തു നവാഫ്, റമീസ അർഷദ്, നജ് ല ഹാരിസ്, സൽമ സമീയുള്ള എന്നിവർ നേതൃത്വം നൽകി.
 

Latest News