കൊച്ചി-തന്നെ അയോഗ്യനാക്കിയ ഉത്തരവിലെ സ്‌റ്റേ നീട്ടിനൽകണം എന്നാവശ്യപ്പെട്ട് ദേവീകുളം എം.എൽ.എ എ. രാജ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് നേരത്തെ പത്തു ദിവസം അനുവദിച്ചിരുന്നു. എന്നാൽ അപ്പീൽ ഇതുവരെ സുപ്രീം കോടതി പരിഗണിച്ചില്ല. അപ്പീൽ ഹരജിയിലെ പിശകുകളാണ് ഇതിന് തടസം.
സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചതോടെ ഹൈക്കോടതി ആദ്യം അനുവദിച്ച സ്‌റ്റേ ഇല്ലാതായിരുന്നു. ഇതാണ് വീണ്ടും 20 ദിവസം കൂടി സ്‌റ്റേ നീട്ടി നൽകണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തത്.