Sorry, you need to enable JavaScript to visit this website.

റൂബിനു അമ്മ കരൾ പകുത്തു നൽകി, ഡിസ്ചാർജ് ചെയ്യാൻ സിനിമാതാരം ഗ്രേസ് ആന്റണി എത്തി

കൊച്ചി- റൂബിൻ ഈ ഭൂമിയിൽ ജനിച്ചു വീണപ്പോൾ അവന്റെ മാതാപിതാക്കളായ രമേഷും വിജിലയും ഒരിക്കലും കരുതിയില്ല, പ്രൈമറി ഹൈപറോക്‌സലൂറിയ എ മാരകമായ അപൂർവ ജനിതക രോഗവുമായാണ് അവൻ ജനിച്ചതെ്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് റൂബിൻ ജനിച്ചത്. ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചെും ജീവൻ നിലനിർത്താൻ അടിക്കടി ഡയാലിസിസ് ചെയ്യേണ്ടതുണ്ടെന്നും അറിഞ്ഞതോടെ കുടുംബം തകർന്നു. കരളും കിഡ്‌നിയും മാറ്റിവെക്കുക മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴിയെന്ന് അവർ ഡോക്ടർമാരിൽ നിന്ന് മനസ്സിലാക്കി. തുടർന്ന് അവർ ഈ ശസ്ത്രക്രിയ നടത്തുന്ന മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ അന്വേഷിച്ചു. അങ്ങനെ, അവർ ലിസി ആശുപത്രിയിലെ ഡോ. വേണുഗോപാൽ നേതൃത്വം വഹിക്കുന്ന മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് ടീമിന്റെ അടുക്കലെത്തി. അമ്മ വിജില മാത്രമാണ് പതിനാലുകാരനായ റൂബിന് ചേരു്ന്ന അവയവദാതാവ് എന്ന് പരിശോധനകളിലൂടെ കണ്ടെത്തിയ ലിസി ആശുപത്രിയിലെ ഡോക്ടർമാർ ആദ്യം കരൾ മാറ്റിവയ്ക്കൽ നടത്താനും മൂന്ന് മാസത്തിന് ശേഷം വൃക്ക മാറ്റിവയ്ക്കാനും തീരുമാനിച്ചു.
റൂബിന്റെ കുടുംബത്തെ സഹായിക്കാൻ നിരവധി സുമനസുകളും സന്നദ്ധ സംഘടനകളും രംഗത്തെത്തി. ലിസി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കരൾ മാറ്റിവയ്ക്കലിനുള്ള കുറഞ്ഞ പാക്കേജും, കരൾ മാറ്റിവയ്ക്കൽ കഴിഞ്ഞ് വൃക്ക മാറ്റിവയ്ക്കൽ വരെ സൗജന്യ ഡയാലിസിസും വാഗ്ദാനം ചെയ്തു. കഴിഞ്ഞ മാസം അമ്മ തന്റെ കരളിന്റെ ഇടത് ഭാഗം തന്റെ പ്രിയപ്പെട്ട മകന് ദാനം ചെയ്തു. ഡോ. വേണുഗോപാലിനു പുറമെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ഫദ്ൽ എച്ച് വീരാൻകുട്ടി, ഡോ.ഷാജി, ഡോ.പ്രമീൽ എന്നിവരും ട്രാൻസ്പ്ലാന്റ് അനസ്തീസ ടീമിലെ ഡോ.രാജീവ്, ഡോ.വിനീത്, ഡോ.വിഷ്ണു എിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
ഗ്രേസ് ആന്റണി റൂബിന്റെ കഥ അറിഞ്ഞപ്പോൾ റൂബിനെ സന്ദർശിച്ച് ആശ്വസിപ്പിക്കാൻ ആഗ്രഹിച്ചു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്ന ദിവസം അപ്രതീക്ഷിതമായി സിനിമാതാരത്തെ കണ്ടപ്പോൾ റൂബിൻ ആവേശഭരിതനായി. റൂബിന്റെ രോഗത്തെക്കുറിച്ചുള്ള വിശദമായ വിവരണം കരൾ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ഫദ്ൽ ഗ്രേസ് ആന്റണിക്ക് നൽകി. പ്രൈമറി ഹൈപ്പറോക്‌സലൂറിയ ജനനസമയത്ത് കാണപ്പെടുന്ന അപൂർവ പാരമ്പര്യ (ജനിതക) അവസ്ഥയാണ്. ഈ രോഗം ബാധിച്ച രോഗികളുടെ, കരൾ ഓക്‌സലേറ്റിന്റെ അമിത ഉൽപാദനത്തെ തടയുന്ന ഒരു പ്രത്യേക പ്രോട്ടീൻ (എൻസൈം) ആവശ്യത്തിന് സൃഷ്ടിക്കുന്നില്ല. രോഗത്തിന്റെ തുടക്കത്തിൽ, അധിക ഓക്‌സലേറ്റ് വൃക്കകളിലൂടെ മൂത്രത്തിൽ പുറന്തള്ളപ്പെടുന്നു. എന്നാൽ അധിക ഓക്‌സലേറ്റ് കാൽസ്യവുമായി സംയോജിപ്പിച്ച് വൃക്കയിലെ കല്ലുകളും പരലുകളും സൃഷ്ടിക്കുന്നു, ഇത് വൃക്കകളെ തകരാറിലാക്കുകയും അവയുടെ പ്രവർത്തനം നിർത്തുകയും ചെയ്യും. രോഗിയുടെ ശരീരത്തിന് അധിക ഓക്‌സലേറ്റിനെ ഇല്ലാതാക്കാൻ കഴിയില്ല എതിനാൽ അത് അടിഞ്ഞുകൂടാൻ തുടങ്ങുന്നു  ആദ്യം രക്തത്തിൽ, തുടർന്ന് കണ്ണുകളിലും എല്ലുകളിലും ചർമ്മത്തിലും പേശികളിലും രക്തക്കുഴലുകളിലും ഹൃദയത്തിലും മറ്റ് അവയവങ്ങളിലും ഇത് നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കാം. കരളിലാണ് അടിസ്ഥാന പ്രശ്‌നം എ്ന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്കൊപ്പം കരൾ മാറ്റിവയ്ക്കൽ നടത്താതെ രോഗം ഒരിക്കലും ഭേദമാകില്ല എ്ന്നും ഡോ. ഫദ്ൽ കൂട്ടിച്ചേർത്തു.
രണ്ട് മാസത്തിന് ശേഷം തന്റെ ഒരു വൃക്കയും പ്രിയപ്പെട്ട മകന് ദാനം ചെയ്യാൻ റൂബിന്റെ അമ്മ ഇപ്പോൾ പൂർണ്ണ സജ്ജമാണ്. റൂബിനെപ്പോലുള്ള നിർധനരായ രോഗികൾക്കൊപ്പം സമയം ചെലവഴിക്കാൻ സന്മസസ്സ് കാട്ടിയ നടി ഗ്രേസ് ആന്റണിയോട് ലിസി ആശുപത്രി ഡയറക്ടർ റവ. ഫാദർ പോൾ കരേടൻ നന്ദി അറിയിച്ചു.

Latest News